വിരലടയാളങ്ങള്‍....
( പാബ്ലോ നേരുദക്കി ) എല്ലാം തിന്നുതീര്‍ക്കപെട്ട ശേഷിപ്പുകളാണ് നിന്‍റെ വിരലുകള്‍ തിരയുന്നത്. ഒരു കടല്‍, സമയം മുങ്ങിപ്പോയ സൂര്യന്‍റെ ചുംബനത്തില്‍ വറ്റി വരണ്ടത് പോലെ. നിന്‍റെ സ്നേഹത്തിന്‍റെ വിരലുകള്‍ എനിക്ക് നിലാവിന്‍റെ ചിറകുകള്‍ തന്നു . കെട്ടിപിടിച്ചപ്പോള്‍ പുഴയിരങ്ങിപ്പോയ കിതപ്പുകള്‍ അവസാനത്തെ വിരലുകള്‍ തേടി നിന്നു . നീ കുടിച്ചു തീര്കപെടാത്ത്ത നിറങ്ങളുടെ കാമുകന്‍ . അലഞ്ഞു തീരാത്ത കാഴ്ചയുടെ കൂട്ടുകാരന്‍ . നിന്നില്‍ സമയം മുങ്ങി തീര്‍ന്ന കപ്പലാണ് . പൂ വിട്ടുപോയ നിറങ്ങളാണ് . നീ ചിത്രമെഴുതാത്ത വിരലുകള്‍ ഉള്ളവന്‍ . ഓര്‍മ്മകള്‍ കെട്ടിയിട്ടവാന്‍ . നിന്‍റെ വിരലുകള്‍ തിരയുന്നത് ആരെയാണ് . ഒരിക്കലും ചുംബിച്ചിടാത്ത എന്നെയോ