Posts

Showing posts from 2013

Petal of peace

The broken window Flung the last breath of her hope, Fallen with the sloppy, reddish eyes. They torn her into crumbles Before reaching your shoulder. The streets are swollen with smoke of blood Dribbled from the weeping of darkness. Noxious of my fingers Crawled to the petal of peace.

Tear

Image
I was an edge of a brook Slipped at the eye of Your wounded leaf. **************************** നിന്റെ മുറിവേറ്റ ഇലയുടെ കണ്ണില്‍ നിന്നും തെറിച്ച ഒഴുക്കിന്റെ മൂര്‍ച്ചയായിരുന്നു ഞാന്‍. ഞാന്‍ തട്ടി തടഞ്ഞ വെള്ളാരം കല്ലുകളിലോളിപ്പിച്ച നക്ഷത്ര കുഞ്ഞുങ്ങളുടെ ആകാശമായിരുന്നു നീ. നമ്മള്‍ തളിരൊഴിഞ്ഞ ചില്ലയില്‍ നിന്നും ആകാശത്തിന്‍െറ അതിരുകള്‍ തേടി പറന്നു പോയവര്. ചോര പുരണ്ട ചുണ്ടുകളാല്‍ പ്രാണനെ ചുംബിച്ച്ചവര്‍. മാറോടടുക്കിപ്പിടിചോന്നു- തേങ്ങി കരയുന്നതിന്‍ മുമ്പ് ചിറകുകള്‍ നഷ്ടപ്പെട്ടു കൂട്ടിലകപെ്പട്ടവര്‍ പ്രിയതേ, അരുതെന്ന് പറയാന്‍ ഈ രാത്രി എന്നെയനുവദിക്കുന്നില്ല. എന്റെ കറ പിടിചോര ചുണ്ടില്‍ വഴുക്കിയൊരു മൗനം നിന്റെ നിശ്ശബ്ദ സംഗീതത്തിന്റെ ആരവങ്ങലിലേക്ക് ഇടറി വീഴുന്നു. ഈ രാത്രി പെയ്തു തീര്കേണ്ട മഴ എന്റെ മൗനമായി ശവക്കച്ച തീര്ക്കുന്നു. Version 2. നിന്റെ മുറിവേറ്റ ഇലയുടെ കണ്ണില്‍ നിന്നും തെറിച്ച ഒഴുക്കിന്റെ മൂര്‍ച്ച തട്ടിത്തളർന്ന മനസ്സിനെ കടയറ്റ വിരലുകൾ ചേർത്ത്, ശ്വാസമടക്കി പതിയെ ആഴങ്ങളിലേക്ക് ഒളിപ്പിച്ചു വെച്ചു. ചുവന്ന ചുംബനത്തിന്റെ പടർപ്പുകൾ...

ഉപയജീവി....

വെയില്‍ കുഴിച്ച് വറുതി വിളവെടുത്ത് കടല്‍ കഷ്ണങ്ങളായി രൂപാന്തരപെട്ടു ചില്ലുടഞ്ഞപോലെ. ചൂണ്ടയില്‍ മീനുകള്‍ സ്വയം ഇരകളായി മറ്റുമീനുകളെ തേടിനടന്നു ചാവേറുകളെപോലെ. മീനുകള്‍ മനുഷ്യരായെന്നു മീനച്ചാറിന്റെ പരസ്യത്തോടെ പത്രങ്ങള്‍ മുഖപ്രസംഗമെഴുതി. പുതിയ രാഷ്‌ട്രീയങ്ങള്‍ അവര്‍ പറഞ്ഞു നടന്നു ഒപ്പം അടിവസ്ത്രമില്ലാത്ത കുറെ പുരോഹിതരും, സന്യാസിനിമാരും. ഒരു കൊടി മീനടയാളത്തില്‍ വോട്ടു ചോദിച്ചു നാട്ടിലെത്തി. മീനേ, നമ്മളുപയജീവികള്‍.