ഉപയജീവി....

വെയില്‍ കുഴിച്ച്
വറുതി വിളവെടുത്ത്
കടല്‍ കഷ്ണങ്ങളായി
രൂപാന്തരപെട്ടു
ചില്ലുടഞ്ഞപോലെ.


ചൂണ്ടയില്‍
മീനുകള്‍ സ്വയം
ഇരകളായി മറ്റുമീനുകളെ
തേടിനടന്നു
ചാവേറുകളെപോലെ.

മീനുകള്‍ മനുഷ്യരായെന്നു
മീനച്ചാറിന്റെ പരസ്യത്തോടെ
പത്രങ്ങള്‍ മുഖപ്രസംഗമെഴുതി.

പുതിയ രാഷ്‌ട്രീയങ്ങള്‍
അവര്‍ പറഞ്ഞു നടന്നു
ഒപ്പം അടിവസ്ത്രമില്ലാത്ത
കുറെ പുരോഹിതരും,
സന്യാസിനിമാരും.

ഒരു കൊടി മീനടയാളത്തില്‍
വോട്ടു ചോദിച്ചു നാട്ടിലെത്തി.

മീനേ, നമ്മളുപയജീവികള്‍.

Comments

Popular posts from this blog

വിരലടയാളങ്ങള്‍....