ഇടങ്ങള്‍ തേടുന്നവര് (അഥവാ ) ഇടമില്ലത്തവര്
ഓര്മ്മകള്‍
കുഴിഞ്ഞു കുഴിഞ്ഞു
നീരൊട്ടിയ ഇടങ്ങളില്‍
തടഞ്ഞു നില്ക്കുന്നുവെന്നു -
തോന്നും മുന്നേ
കുഴിയെവിടെ.
സ്വപ്നങ്ങള്‍
പെയ്തു പെയ്തു
തോണി അടുത്തിടങ്ങളില്‍
തടം കെട്ടിയെന്ന് -
തോന്നും മുന്നേ
തോണി എവിടെ.
കുഴി,
മുകളിലായി തോണി
അതില്‍ ഒളിച്ചിരുന്നവര് ..
അവരെവിടെ .
പണ്ടു,
മഴക്കാലങ്ങളില്‍
കുഴിവെട്ടി ,വെള്ളം നിറച്ചു
മീന്പിടിച്ചിട്ടു കാവലിരുന്നു കളിച്ചിരുന്നവര്
മീനെവിടെ
കാവലാളെവിടെ?.
തീവ്രാനുരാഗത്തിന്റെ കനം
കനത്തു കനത്തു
വിരലുകള്‍ നിലാവിലോഴുക്കിയ
പ്രണയലേഖനമെവിടെ?
കണ്ണടച്ച് വാങ്ങിയ
പുഴയെവിടെ?.
നിലാവിന്റെ മിഴിയില്‍
പുഴയുടെ നിഴലില്‍
ഇഷ്ടമെന്ന് പറഞ്ഞ
നിറവെവിടെ.
അവളെവിടെ?
ഈ തൂക്കു പാലത്തിന്റെ
സഞ്ചാര സമൃദ്ധി
ഇന്നെനിക്കു നിശ്ചലമാണ്
വാക്കുകള്‍ക്കിടയില്‍ പൊട്ടിവീണ
വാക്കുകള്‍ നിന്നെ തിരഞ്ഞെന്നു പറഞ്ഞിരുന്നല്ലൊ.
നീ എവിടെ?.
ഈ നിശ്ശബ്ദമായ
കാക്കപൂക്കള്‍ക്കിടയില്‍
ഞാന്‍ ഓര്മകളെ തിരയുകയാണ്
നിങ്ങളെന്നെ തിരയുന്നുവെങ്കില്‍
തിരിച്ചുപോകുക.
നിങ്ങളെവിടെ?
കാറ്റു മാറി മഴതൊര്‍ന്നുവോ,
പുഴ നിറഞ്ഞുവോ,
നിലാവ് പെയ്തുവോ
ഞാനെവിടെ?
കുഴിഞ്ഞു കുഴിഞ്ഞു
നീരൊട്ടിയ ഇടങ്ങളില്‍
തടഞ്ഞു നില്ക്കുന്നുവെന്നു -
തോന്നും മുന്നേ
കുഴിയെവിടെ.
സ്വപ്നങ്ങള്‍
പെയ്തു പെയ്തു
തോണി അടുത്തിടങ്ങളില്‍
തടം കെട്ടിയെന്ന് -
തോന്നും മുന്നേ
തോണി എവിടെ.
കുഴി,
മുകളിലായി തോണി
അതില്‍ ഒളിച്ചിരുന്നവര് ..
അവരെവിടെ .
പണ്ടു,
മഴക്കാലങ്ങളില്‍
കുഴിവെട്ടി ,വെള്ളം നിറച്ചു
മീന്പിടിച്ചിട്ടു കാവലിരുന്നു കളിച്ചിരുന്നവര്
മീനെവിടെ
കാവലാളെവിടെ?.
തീവ്രാനുരാഗത്തിന്റെ കനം
കനത്തു കനത്തു
വിരലുകള്‍ നിലാവിലോഴുക്കിയ
പ്രണയലേഖനമെവിടെ?
കണ്ണടച്ച് വാങ്ങിയ
പുഴയെവിടെ?.
നിലാവിന്റെ മിഴിയില്‍
പുഴയുടെ നിഴലില്‍
ഇഷ്ടമെന്ന് പറഞ്ഞ
നിറവെവിടെ.
അവളെവിടെ?
ഈ തൂക്കു പാലത്തിന്റെ
സഞ്ചാര സമൃദ്ധി
ഇന്നെനിക്കു നിശ്ചലമാണ്
വാക്കുകള്‍ക്കിടയില്‍ പൊട്ടിവീണ
വാക്കുകള്‍ നിന്നെ തിരഞ്ഞെന്നു പറഞ്ഞിരുന്നല്ലൊ.
നീ എവിടെ?.
ഈ നിശ്ശബ്ദമായ
കാക്കപൂക്കള്‍ക്കിടയില്‍
ഞാന്‍ ഓര്മകളെ തിരയുകയാണ്
നിങ്ങളെന്നെ തിരയുന്നുവെങ്കില്‍
തിരിച്ചുപോകുക.
നിങ്ങളെവിടെ?
കാറ്റു മാറി മഴതൊര്‍ന്നുവോ,
പുഴ നിറഞ്ഞുവോ,
നിലാവ് പെയ്തുവോ
ഞാനെവിടെ?
Comments