ആറ് കവിതകള്‍

കാത്തിരിപ്പ്

കാത്തിരിപ്പ്
പുകയുന്ന അടുപ്പുപോലെയാണു
കത്തിപ്പടരാനും കഴിയില്ല
കെട്ടടങ്ങാനും കഴിയില്ല.

എന്റെ കാത്തിരിപ്പു
നീ അറിയാതെ പോയോ...

മരണം

മരണം
ഒരു പൂന്തോട്ടമാണു
അവിടെയുള്ള പൂക്കളെ
നാമെന്തിനു ഭയക്കണം.

നിസ്സംഗത

ഉള്ള ഭ്രാന്തിനെ പാനം ചെയ്തു
ഉള്ളിലെ ഭ്രാന്തനെ
പുറത്തെടുക്കുവാനാര്‍ക്കും
സാധിക്കും
തീരേ ചെറിയ
വേദനക്കുപോലും.

അറിവ്

അഹങ്കാരത്തിനു മീതേ-
പ്പറക്കുന്ന പക്ഷിയായി
നിങ്ങള്‍ മാറുക
എങ്കിലേ
അഹങ്കാരമെന്ന മൃഗത്തെ
നിങ്ങളറിയൂ...

വിട

കൂര്‍ത്തു
കലങ്ങി ചെമ്മന്ന
കണ്ണിനു മുമ്പിലെ
പിടഞ്ഞുമാറുന്ന
ഞരക്കം.

മനസ്സ്

മനസ്സ്
മനുഷ്യനൊരു ശാപമാണു
അലിയുവാനും,
അടുക്കുവാനും,
വെറുക്കുവാനും,
വിതുമ്പുവാനുമ്മുള്ളൊരു
യന്ത്രം.

എവിടെയെന്നൊ
എന്തിനെന്നൊ
അറിയാത്തൊരീവൃത്തികേടിനെ
എന്തുചെയ്യാനാണു നാം
ശവം.

Comments

Popular posts from this blog