സമയം സ്വപ്നങ്ങള്‍ക്കു വഴി മാറുമ്പോള്‍ നിങ്ങളെന്തു പറയും.......................


['Dali' യുടെ പ്രശസ്ത ചിത്രങ്ങളിലൊന്നായിരുന്നു Persistence of Memory]

ഉണക്കാനിട്ട സമയം
കോമ്പിലും,
മേശമേലും,
പാറമേലും
സ്ഥാനം പിടിച്ചു.

സമയം വഹിക്കാത്ത കൈകള്‍
സൂര്യനൊടു ചൊദിച്ചു
കടല്‍ വറ്റിയോ?

സമയം പിടഞ്ഞു
ചിത്രമെഴുതി.
കാഴ്ച്ച
വിതുമ്പി ഒര്‍മ്മയായി.

ഫ്രയ്മോടെ സ്വപ്നങ്ങളൊലിച്ചുപൊയി...

2

അയാള്‍ നടന്നു
നിഴലോ,തൊപ്പിയോ ഒര്‍ക്കാതെ
അര്‍ദ്ധശില്പ്പങ്ങലായ
മരങ്ങള്‍ക്കിടയിലൂടെ.

Comments

Popular posts from this blog

വിരലടയാളങ്ങള്‍....