വിരലടയാളങ്ങള്‍....
( പാബ്ലോ നേരുദക്കി )
എല്ലാം തിന്നുതീര്‍ക്കപെട്ട
ശേഷിപ്പുകളാണ് നിന്‍റെ വിരലുകള്‍
തിരയുന്നത്.
ഒരു കടല്‍,
സമയം മുങ്ങിപ്പോയ
സൂര്യന്‍റെ ചുംബനത്തില്‍ വറ്റി വരണ്ടത് പോലെ.
നിന്‍റെ സ്നേഹത്തിന്‍റെ വിരലുകള്‍
എനിക്ക്
നിലാവിന്‍റെ ചിറകുകള്‍ തന്നു .
കെട്ടിപിടിച്ചപ്പോള്‍
പുഴയിരങ്ങിപ്പോയ കിതപ്പുകള്‍
അവസാനത്തെ വിരലുകള്‍ തേടി നിന്നു .
നീ
കുടിച്ചു തീര്കപെടാത്ത്ത
നിറങ്ങളുടെ കാമുകന്‍ .
അലഞ്ഞു തീരാത്ത
കാഴ്ചയുടെ കൂട്ടുകാരന്‍ .
നിന്നില്‍ സമയം
മുങ്ങി തീര്‍ന്ന കപ്പലാണ് .
പൂ വിട്ടുപോയ നിറങ്ങളാണ് .
നീ ചിത്രമെഴുതാത്ത
വിരലുകള്‍ ഉള്ളവന്‍ .
ഓര്‍മ്മകള്‍ കെട്ടിയിട്ടവാന്‍ .
നിന്‍റെ വിരലുകള്‍ തിരയുന്നത്
ആരെയാണ് .
ഒരിക്കലും ചുംബിച്ചിടാത്ത എന്നെയോ
Comments
മുങ്ങി തീര്‍ന്ന കപ്പലാണ് .
പൂ വിട്ടുപോയ നിറങ്ങളാണ് .
നീ ചിത്രമെഴുതാത്ത
വിരലുകള്‍ ഉള്ളവന്‍ .
ഓര്‍മ്മകള്‍ കെട്ടിയിട്ടവാന്‍ .
നന്നായിരിക്കുന്നു
അവതരണം...
ആശംസകള്‍