ജന്മം

ഇവിടെ ഉപേക്ഷിക്കുന്നു
ഞാന്‍
നിന്റെയീ ജല്പനങ്ങള്‍.

മഴ കുളിര്‍ത്ത്
മരവിച്ച ഒര്‍മകള്‍ കനത്ത്
ഭാരമായി
തളിരൊഴിഞ്ഞ കൊമ്പില്‍ തൂങ്ങിക്കിടന്നു.

ഒരു തളിര്‍കാറ്റൊ,
വികൃതി ചെറുക്കന്റെ
കണ്ണിറുക്കലൊ
മാത്രം മതി
അതു
നിലം പതിച്ചു പിച്ചിചീന്തപ്പെടുവാന്‍.

താഴെ,
കാത്തിരിക്കുന്ന ചുവന്ന കിതപ്പുകള്‍
ദൂരെമാറി ഒളിഞ്ഞിരിക്കുന്ന
കൂര്‍ത്ത നിശബ്ദതകള്‍.

ഒരു കാറ്റു
പതിയെ കടന്നു പൊയി.
നിലം പൊത്തിയ ചിന്തകള്‍
സ്വപനങ്ങള്‍
ഹൃദയ തുടിപ്പുകള്‍.

അവസാനം
ഒരു കഴുകന്നു മാത്രം
എന്തൊക്കയൊ
ബാക്കിയായിരുന്നു...

Comments

krity said…
enda
wat u r upto
get going take care

Popular posts from this blog

വിരലടയാളങ്ങള്‍....