Posts

Showing posts from November, 2019
ഇന്നെന്നെ ആവാഹിക്കുന്നത്  വിചിത്രമായ  ചിന്തകളാണ് , എന്നിൽ  അലയിടുന്നത് ചില്ലകളിൽ നിന്നൂർന്ന് വേരുകളിൽ ആളിക്കത്തുന്ന പ്രണയമാണ്. വിരഹം മരണത്തിന്റെ വരവുതേടി ഞരമ്പുകളിൽ ഞൊറിയിട്ട് തലച്ചോറിന്റെ വാതായനങ്ങളിൽ ഉളിച്ചിരുപ്പുണ്ട്. അറിയാതെ, നിറയാതെ, ഉണ്മയിൽ ഏതോ ഒരു പക്ഷി ചിറകടി മാത്രം വെടിഞ്ഞ് ഒരു രഹസ്യം പോലെ പറന്നു പോകുന്നു. കൊതി തീരും മുമ്പേ കടലെടുത്ത ദ്വീപുകൾക്ക് പറയാറുള്ളതത്രയും എനിക്കും പറയാനുണ്ട്. പിറക്കും മുന്നേ മരിച്ചവക്ക് മരണത്തിന്റെ വരവ് ഭയാനകമല്ലാത്ത സ്വാന്തനമെന്നപോലെ.
പുറത്ത് തണുപ്പുണ്ടെന്ന്....... പുറത്ത്, തണുപ്പുണ്ടെന്ന് ചെറിയ പകലും, വലിയ  രാത്രിയും, ഇലയൊഴിഞ്ഞ് സുപ്‌തമായ മരങ്ങളും, കൂട്ടമായി പറന്നകലുന്ന പറവകളും പറയുന്നുണ്ട്. തണുത്തുറയാത്ത നിന്റെ മനസ്സിൽ പടർന്നുകത്തുന്നത് ഏതു വിളക്കാണ്. ഹൃദയത്തിൽ, കശേരുക്കളിൽ, അസ്ഥി കോശങ്ങളിൽ, വിരലുകളിൽ, നോട്ടങ്ങളിൽ പെരുകുന്ന ചൂടിനോട് കാലം തെറ്റിയെന്നറിയിച്ചിട്ടും നിന്റെ മനസ്സിൽ പടർന്നുകത്തുന്നത് ഏതു പേക്കിനാവിന്റെ നിറ തിരിയാണ്. കാലത്തിനെ പറന്നു തോൽപ്പിക്കുവാൻ നിന്റെ ചിറകുകൾക്ക് കഴിയുകയില്ല. കാരണം തണുത്തുറയാത്ത നിന്റെ മനസ്സിൽ ഓർമകളുടെ ഭാരം മാത്രമാണ്. ഒരു പക്ഷെ, എരിഞ്ഞടർന്നിരിക്കാം ഒരു തണപ്പു നിന്നിൽ തളിർക്കും മുമ്പേ...
വിടയപറയാൻ വരട്ടെ  കുറച്ച് കാര്യങ്ങൾ  ചെയ്തു തീർക്കാനുണ്ട്  അതു വരെ കാത്തിരിക്കുക.  അധികം വൈകാതെ  അനശ്വരതയെ പുല്കേണ്ടതുണ്ട് 
1 ---------------- തുടങ്ങി , പടർന്ന്, തുളച്ചുള്ളിലേക്കാഴ് -ന്നിറങ്ങിയപ്പോഴാണ് എനിക്ക് നിന്റെ  പ്രണയം  നഷ്ടപ്പെടുന്നത്. എല്ലുകൾ നുറുങ്ങിത്തീരുംപോലെ, നെഞ്ചിൽ ഭാരമേറിയ കല്ലുകൾ അടുക്കിവെച്ചതുപോലെ അതെന്നെ പിന്തുടരുന്നു. ഒന്നുറക്കെ കരയാൻ പറ്റാതെ പകലുകളും, രാത്രികളും എന്നെ ശ്വാസം മുട്ടിക്കുന്നു. പക്ഷെ, എന്റെ അവസാനം വരെ ഞാൻ  നിന്നെ പ്രണയിക്കും കാരണം എന്റെ തന്ത്രികൾ മീട്ടുന്നത് നിന്റെ രാഗങ്ങൾ മാത്രമാണ്. നീ എത്രതന്നെ അകന്നാലും ഈ അനശ്വരമായ പ്രണയരാഗത്തെ അതെ താളത്തിൽ ഞാൻ കാത്തുസൂക്ഷിക്കും . മണ്ണും, മരങ്ങളും നിലാവും പൂക്കളുമൊന്നും എനിക്കിനി ബാക്കിയില്ലെന്നറിയാം എങ്കിലും ഈ കനത്ത വെയിലിൽ കരിയാൻ തുടങ്ങുന്ന ചില്ലകളിൽ വിരലുകൾ ചേർത്തുവെച്ച് ഞാൻ ഇരിക്കട്ടെ. ഓർമ്മകളുടെ കോരിത്തരിപ്പുകൾ തിരയുന്ന ഇലകൾക്കിടയിലൂടെയൊരു നേർത്ത സ്വപ്നംപോലെ നീ അണയുന്നതും കാത്ത് ഞാനിരിയ്ക്കാം. ഒരുറക്കം കനത്ത് കാറ്റിനൊപ്പം ഭൂമിയോടു ചേരും വരെ.
1 ------- പറന്നു പോയത് എന്റെ ജീവനാണ്. ഇനി ഈ ശരീരം അഴുകി തീരും മുമ്പേ നിങ്ങൾക്കതു തിന്നു തീർക്കാം. എന്റെ കണ്ണുകൾ കൊത്തിവലിക്കുമ്പോൾ, ഹൃദയം ചവച്ചിറക്കുമ്പോൾ, ചുണ്ടുകൾ നിങ്ങളുടെ കാൽ വിരൽകൊണ്ട -ടർത്തി മാറ്റുമ്പോൾ, ഒരു പരാജിതനോടുള്ള പരിഗണന ഒരിക്കലും  കാണിക്കരുത്. ചിറകിട്ടടിക്കരുത്. അഴുകി തീരും മുമ്പേ മുഴുവനും തിന്നു തീർക്കുക. ഒരു വിഡ്ഢിയുടെ വിപ്ലവ ഗാനം വേണമെങ്കിൽ മൂളാം. 2 ------- പിരിയാൻ ഒരു തുഴ മതി. പടരാൻ ഒരു പുഴപോലും മതിയാവില്ല. 3 ------ മരണത്തിനു ശേഷമുള്ള ദിവസമാണ് മനോഹരം കാരണം നിങ്ങളുടെ നിലവിളികൾ തട്ടിയ ഓരോ നാമ്പും പരക്കെ പടരെ പൊട്ടിച്ചിരിക്കുന്നുണ്ടാവും ആ പ്രഹസനമോർത്തിട്ട്. 4 --------- മരണമേ, നിന്റെ പരവതാനിയിൽ എന്റെ പേരുകൂടി ചേർക്കുക. കൊണ്ടുപോയ്ക്കൊൾക. ഇനി ഈ പിടച്ചിലിനു വയ്യ. 5 ------ ഊളിയിട്ടു ചെന്നിട്ടും മരണം മുഖം തന്നില്ല. പകരം പേടിയുടെ കുപ്പായമണിയിച്ചു തന്നു. 6 ----- തുളവീണ ഘടികാരമാണെന്റെ മനസ്സ്. നെഞ്ചിടിപ്പെന്നോണം അത് നിലക്കാതെ തുടരുന്നു എത്ര മടുത്തിട്ടും. 7 ------------- തൊറ്റ് തൊപ്പിയിട്ടയിരിപ്പാ...