ഇന്നെന്നെ ആവാഹിക്കുന്നത് 
വിചിത്രമായ  ചിന്തകളാണ് ,
എന്നിൽ  അലയിടുന്നത്
ചില്ലകളിൽ നിന്നൂർന്ന്
വേരുകളിൽ ആളിക്കത്തുന്ന
പ്രണയമാണ്.

വിരഹം
മരണത്തിന്റെ വരവുതേടി
ഞരമ്പുകളിൽ ഞൊറിയിട്ട്
തലച്ചോറിന്റെ വാതായനങ്ങളിൽ
ഉളിച്ചിരുപ്പുണ്ട്.

അറിയാതെ,
നിറയാതെ,
ഉണ്മയിൽ
ഏതോ ഒരു പക്ഷി
ചിറകടി മാത്രം വെടിഞ്ഞ്
ഒരു രഹസ്യം പോലെ
പറന്നു പോകുന്നു.

കൊതി തീരും മുമ്പേ
കടലെടുത്ത ദ്വീപുകൾക്ക്
പറയാറുള്ളതത്രയും
എനിക്കും പറയാനുണ്ട്.

പിറക്കും മുന്നേ മരിച്ചവക്ക്
മരണത്തിന്റെ വരവ്
ഭയാനകമല്ലാത്ത
സ്വാന്തനമെന്നപോലെ.

Comments

Popular posts from this blog

വിരലടയാളങ്ങള്‍....