1
-------

പറന്നു പോയത്
എന്റെ ജീവനാണ്.
ഇനി ഈ ശരീരം
അഴുകി തീരും മുമ്പേ
നിങ്ങൾക്കതു തിന്നു തീർക്കാം.

എന്റെ
കണ്ണുകൾ കൊത്തിവലിക്കുമ്പോൾ,
ഹൃദയം ചവച്ചിറക്കുമ്പോൾ,
ചുണ്ടുകൾ
നിങ്ങളുടെ കാൽ വിരൽകൊണ്ട
-ടർത്തി മാറ്റുമ്പോൾ,
ഒരു പരാജിതനോടുള്ള പരിഗണന
ഒരിക്കലും  കാണിക്കരുത്.

ചിറകിട്ടടിക്കരുത്.

അഴുകി തീരും മുമ്പേ
മുഴുവനും തിന്നു തീർക്കുക.
ഒരു വിഡ്ഢിയുടെ വിപ്ലവ ഗാനം
വേണമെങ്കിൽ മൂളാം.

2
-------

പിരിയാൻ
ഒരു തുഴ മതി.

പടരാൻ
ഒരു പുഴപോലും
മതിയാവില്ല.

3
------
മരണത്തിനു ശേഷമുള്ള
ദിവസമാണ് മനോഹരം
കാരണം
നിങ്ങളുടെ നിലവിളികൾ തട്ടിയ
ഓരോ നാമ്പും
പരക്കെ പടരെ
പൊട്ടിച്ചിരിക്കുന്നുണ്ടാവും
ആ പ്രഹസനമോർത്തിട്ട്.


4
---------
മരണമേ,
നിന്റെ പരവതാനിയിൽ
എന്റെ പേരുകൂടി ചേർക്കുക.

കൊണ്ടുപോയ്ക്കൊൾക.
ഇനി ഈ പിടച്ചിലിനു
വയ്യ.

5
------
ഊളിയിട്ടു ചെന്നിട്ടും
മരണം മുഖം തന്നില്ല.
പകരം
പേടിയുടെ കുപ്പായമണിയിച്ചു തന്നു.

6
-----
തുളവീണ
ഘടികാരമാണെന്റെ
മനസ്സ്.

നെഞ്ചിടിപ്പെന്നോണം
അത്
നിലക്കാതെ
തുടരുന്നു
എത്ര മടുത്തിട്ടും.

7
-------------

തൊറ്റ്
തൊപ്പിയിട്ടയിരിപ്പാണെന്ന്
ഇരിന്നിടം പേറിയ
കല്ല്
മറ്റൊരു കല്ലിനോട്‌
അടക്കം പറഞ്ഞു.

ഇടക്കിടെ
ആരോ ഒരാൾ എന്നെ
ഒളിഞ്ഞു നോക്കികൊണ്ട്
പറയുന്നുണ്ട്
വിഡ്ഢിയായ ചെറുപ്പക്കാരാ
നിന്റെ തൊപ്പിയിൽ
ഒരു പൊൻതൂവൽ വെച്ചുതരട്ടെ
തൊറ്റ് തൊപ്പിയിട്ട
പൊൻതൂവൽ........

എഴുന്നേറ്റുപോകുമ്പോൾ
ഇരുന്നിടം
കുലുങ്ങി ചിരിച്ചു.
മറ്റിടങ്ങൾ
കൈകൊട്ടി ചിരിച്ചു.

ആരോ ഒരാൾ  ആർത്തു ചിരിച്ചു......

പരാജിതനാണെങ്കിലും
ആയാളുടെ  കണ്ണുകൾ
നിറഞ്ഞില്ല.

8
_______


ഞാൻ അറിഞ്ഞിരുന്നില്ല
നിനക്ക്
അത്രയും വേണ്ടപ്പെട്ടവർ
ഉണ്ടെന്ന്.

അതെന്നെ
അറിയിക്കുമ്പോൾ
നീ ഒട്ടും ഭയന്നില്ല.

നിന്റെ വാക്കുകൾ
ശക്തമായിരുന്നു.
നിന്റെ കണ്ണുകൾ
തീവ്രമായിരുന്നു.

വഞ്ചിതെന്നു
നീ
കൂടെ കൂടെ വിളിക്കുമ്പോൾ
വഞ്ചിക്കപെടുന്നത്
ഞാനാണെന്നറിഞ്ഞില്ല.

9
--------

നീ എന്നെ
പൂർണമായി ഉപേക്ഷിക്കുന്നതിന്
മുന്പേ
ഞാൻ നിന്നിൽ നിന്നകലുകയാണ്
കാരണം
അതെനിക്ക്  തരുന്നത്
ഭാരമേറിയ നിഛലതയായിരിക്കും .

നീ എന്നെ
പൂർണമായി വെറുക്കുന്നതിനു
മുന്പേ
ഞാൻ നിന്നെ വെറുക്കുകയാണ്
കാരണം
അതെനിക്ക്  തരുന്നത്
ആഴമേറിയ മുറുപ്പാടുകളായിരിക്കും.

ചിലപ്പോൾ ഞാൻ കരുതും
നിന്നെ മറക്കുകയെന്നത്
എന്റെ ഉറക്കമാണെന്ന്

 മൃതി പുൽകുന്ന
 വലിയ  ഉറക്കം.

10
--------


നിൻറെ കണ്ണിൽ
നിന്ന് തെറിച്ചത്
ഒഴിവാക്കലിന്റെ
തീഷ്ണ ഭാവമാണെന്നറിഞ്ഞിട്ടും
പരിഭവിക്കാതെ പിൻവാങ്ങിയ
ഞാനറിഞ്ഞിരുന്നില്ല,
നിന്നിൽ
മറ്റൊരാൾക്കായ്‌
കൊതിക്കുന്ന
ചുണ്ടുകളുണ്ടെന്ന്.
നിശ്വാസമുണ്ടെന്ന്.

നിന്റെ മുഖം
കൈയിലൊതുക്കാതെ
കണ്ണു നിറയെ  തലോടാതെ,
നെറ്റിയിലമർത്തി ചുംബിക്കാതെ
ഞാൻ നടന്നു.

എനിക്കിപ്പോൾ തോനുന്നു
നിന്റെ നോട്ടങ്ങളെല്ലാം
യാന്ത്രികമായിരുന്നെന്ന്.

11
----------

നിന്നോട് പറയാനുള്ള
കനവെല്ലാം
കരളുകത്തുന്ന വേദനയിൽ
തീപന്തങ്ങളായി
നടന്നു പോയി.

എന്റെ കൈപിടിച്ചൊന്നു
കൂടെയിരുന്നാൽ
എനിക്ക് പറയാനുള്ളവ
തിരിച്ചെത്തുമെന്ന്
ഞാൻ നിന്നോട് വിങ്ങിപൊട്ടി .

നീ വന്നില്ല.

പകരം
നിന്റെ തീഷ്ണമായ
നോട്ടം
എന്നെ കരിച്ചു കളഞ്ഞു.

നിന്നോട് പറയാനുള്ള
കനവെല്ലാം
എനിക്കിന്ന് നഷ്ടമായി.

ഒരു കാറ്റ്
എന്നെ ദൂരേക്ക്
വലിച്ചെറിഞ്ഞു

അതേതോ  കൊമ്പിൽ
എന്നെ കോർത്തു വെച്ചു.
ഒരു കാക്കക്കോ
കഴുകനോ
മാത്രമായി.

നിന്റെ കണ്ണുകൾ
അപ്പോഴും തീഷ്‌ണ്ണമായിരുന്നോ?.

12
------

മകനേ
ഇനിയീയച്ഛനില്ല
മറന്നിടാം നിനക്ക്
അമ്മക്കൊപ്പം.

13
------------
ഒടുവിൽ
നീ എന്നെ കെട്ടിപിടിച്ചു
നെറ്റിയിൽ
അമർത്തിയൊരു മുത്തം തന്നു.
കവിൾ പൊത്തി
കണ്ണിനോടു കിന്നാരം പറഞ്ഞു.

വെന്തു നീറുന്ന
മനസ്സിനെ അതു
കുളിർപ്പിച്ചു
കണ്ണുകൾ കലങ്ങി
-ത്തെളിഞ്ഞു.

കാത്തിരിക്കുന്നു.


14
-----------

നമ്മളിലെ
വേദന എങ്ങനെയായിരിക്കും.

എനിക്ക്
നിന്നെ നഷ്ട്ടപെടുന്നതെങ്കിൽ
നിനക്ക്
മറ്റാരെയോ
നഷ്ടപെടുന്നതെങ്കിൽ

നമ്മളുടെ വേദന
ഒന്നായിരിക്കും.

അതുകൊണ്ട് തന്നെ
അതിനൊരക്ഷയ
പരിഹാരം
നിലനില്കുനതല്ല.

ഒന്നുകിൽ
ഞാൻ
മറക്കുക.
അല്ലെങ്കിൽ
നീ മറക്കുക.

ആരെ മറക്കുക
എന്നതിന് ഞാൻ ഉത്തരം
പറയും.

നിന്നെ
നിന്നേ ഞാൻ
മറന്നു കൊള്ളാം........ !

15
-------------
നിനക്ക്
എന്നിൽനിന്നൊഴിയാനുള്ള
വൈകാരികതയെ
മുഴുവനായി
വെളിപ്പെടുത്താൻ
കഴിഞ്ഞില്ലയെന്നും

തിരിച്ച്
എനിക്ക്
നിന്നിൽ നിന്നൊഴിയാൻ  കഴിയില്ലെന്ന
വൈകാരികതയെ
മുഴുവനായി
വെളിപ്പെടുത്താൻ
കഴിഞ്ഞന്നുമുള്ള  വാദം
ഞാൻ സമ്മതിക്കുമ്പോഴും

തോറ്റുപോകുന്നത്
ഞാനാണ്.

എനിക്കിനി
നക്ഷത്രങ്ങൾക്കിടയിൽ
ഉറങ്ങണം.




Comments

Popular posts from this blog