Posts

Showing posts from 2010

ഇടങ്ങള്‍ തേടുന്നവര് (അഥവാ ) ഇടമില്ലത്തവര്

ഓര്മ്മകള്‍ കുഴിഞ്ഞു കുഴിഞ്ഞു നീരൊട്ടിയ ഇടങ്ങളില്‍ തടഞ്ഞു നില്ക്കുന്നുവെന്നു - തോന്നും മുന്നേ കുഴിയെവിടെ. സ്വപ്നങ്ങള്‍ പെയ്തു പെയ്തു തോണി അടുത്തിടങ്ങളില്‍ തടം കെട്ടിയെന്ന് - തോന്നും മുന്നേ തോണി എവിടെ. കുഴി, മുകളിലായി തോണി അതില്‍ ഒളിച്ചിരുന്നവര് .. അവരെവിടെ . പണ്ടു, മഴക്കാലങ്ങളില്‍ കുഴിവെട്ടി ,വെള്ളം നിറച്ചു മീന്പിടിച്ചിട്ടു കാവലിരുന്നു കളിച്ചിരുന്നവര് മീനെവിടെ കാവലാളെവിടെ?. തീവ്രാനുരാഗത്തിന്റെ കനം കനത്തു കനത്തു വിരലുകള്‍ നിലാവിലോഴുക്കിയ പ്രണയലേഖനമെവിടെ? കണ്ണടച്ച് വാങ്ങിയ പുഴയെവിടെ?. നിലാവിന്റെ മിഴിയില്‍ പുഴയുടെ നിഴലില്‍ ഇഷ്ടമെന്ന് പറഞ്ഞ നിറവെവിടെ. അവളെവിടെ? ഈ തൂക്കു പാലത്തിന്റെ സഞ്ചാര സമൃദ്ധി ഇന്നെനിക്കു നിശ്ചലമാണ് വാക്കുകള്‍ക്കിടയില്‍ പൊട്ടിവീണ വാക്കുകള്‍ നിന്നെ തിരഞ്ഞെന്നു പറഞ്ഞിരുന്നല്ലൊ. നീ എവിടെ?. ഈ നിശ്ശബ്ദമായ കാക്കപൂക്കള്‍ക്കിടയില്‍ ഞാന്‍ ഓര്മകളെ തിരയുകയാണ് നിങ്ങളെന്നെ തിരയുന്നുവെങ്കില്‍ തിരിച്ചുപോകുക. നിങ്ങളെവിടെ? കാറ്റു മാറി മഴതൊര്‍ന്നുവോ, പുഴ നിറഞ്ഞുവോ, നിലാവ് പെയ്തുവോ ഞാനെവിടെ?

Leave me....!

Image
Memories are noxious of my fingers Fingers are illiterate of my stuttering words Words are owing to you Dreams are owing to you. I am nothing but a man of few words, Putting up my own scope of old codes. I want a kite; It won’t stop in the sky Before reaching the darkness. Leave me in those darkness-es......!

Let me write...

Image
I scribbled you, here On an estuary of my life As a last pain. I am raining you, here On a shore of eyes As a last word. Now, You’re not in my hand bowl. But In my soul. Don’t brace me up To give up. Let me write on that same Yellow leaf again.

No continent....

No continent On my hand to hide My freezing mind Where should I....? Tell me dear. The flowers forget to capture my face The snow forget to drop from my eyes. Heart vaporized as smoke That I vomited on lips. Hei, basted can u get me Why did you let the decision? See, your fingers are not yet straighten. Go to hell or the rain of love will float you their. No continent on my hand to hide you dear No way to rewind the portion Forgive me and forget me As a story of a prince of dirty. Here let me write the last word My soul roamed and wounded. Lost dreams, in you everything sank.

I prowl towards your hand....

I prowl towards your hand Instead of mine Your fingers hanging on one another. I try to hear your silence Instead of it A beep sound slapped on my ear. I inquire you to lilies and Sky, which just finished raining. They asked with wonder Where did you hide her? Don’t lie. A beep sound slapped on my head I murmured where did you put her beggar. A board of colors creeps to my fingers There was a black solitude of island And there, was a man with his sweetheart, His arms always hold her.

പരേതം.

Image
കുളിര്‍ത്തു പെയ്യാനുള്ള തുടക്കത്തില്‍ മഴത്തുള്ളികള്‍ ആകാശത്തു തൂങ്ങി കിടന്നു കറുത്ത ശീല പോലെ. നിന്നെ പുണരുവാന്‍ കൊതിച്ച വിരലുകള്‍ വികൃതമായ് ആകാശത്തേക്കു നീണ്ടു കിടന്നു ഒരു വിലാപ ഗാനം പോലെ. ആലിലത്തുമ്പിലെ കാറ്റ് ഒന്നും പറയാതെ തിരിച്ചുപൊയ്. പൂവിട്ടു പരിമണം പാടേയകന്നുപോയ്. നമ്മള്‍ രണ്ടു ധ്രുവങ്ങളില്‍ തൂങ്ങിക്കിടക്കുന്ന മൗന വിലാപം. രൂപങ്ങള്‍തന്‍ പ്രണയ സംഗീത പ്രഹേളിക. സ്വപ്നം പോലും കൈയ്യൊഴിഞ്ഞ നിലാവിന്റെ പിശാച സൗഹൃദം... ഇനി നിശ്ശബ്ദമാവേണ്ട പ്രീത പല്ലവി.

ഭാരം‍......

Image
ഒരിക്കലും തിരിച്ചുവരാത്ത വഴികള്‍ മുന്നില്‍ നിശ്ശബ്ദമായി കിടന്നു തിരിഞ്ഞു നോക്കുവാന്‍പോലും കഴിയാതെ. തിരിഞ്ഞു നോക്കുമ്പോള്‍ പണ്ട് വിരിഞ്ഞ പൂവുകള്‍, വഴിനെല്‍കിയ മരങ്ങള്‍ മങ്ങി ഇരുട്ടിന്റെ കൈകള്‍കൊണ്ടെന്നെ മൂടി. ഏതൊ ഒരു ശബ്ദ്ം കാതില്‍ ഇരച്ചു കയറി എന്നോടു മുന്നോടു പൊകാനാഞ്ഞു. ഒരു കണ്ണീര്‍ത്തുള്ളി ആരുമറിയാതെ കവിള്‍ തൊട്ടു. ഇനി ഒരിക്കലും തിരിച്ചെടുക്കാനാവാതെ ഓര്‍മ്മകള്‍ മാത്രമായി അവ വിങ്ങിപൊട്ടി.

മൗനം...

Image
താഴേക്കു നോക്കുമ്പോള്‍ നിങ്ങള്‍ക്കു കാണാം കണ്ണും നട്ടു ദൂരേക്കു ദൂരേക്കു നോക്കി നില്‍ക്കുന്ന ചിലരെ. അവരുടെ ചുണ്ടില്‍ പുകയുന്ന നിശബ്ദതയുണ്ട്. ഉള്ളില്‍ തിരമാലകളുളളവര്‍‍. നിങ്ങള്‍ക്കവരോടു ചോദിക്കാം പൂക്കളേക്കുറിച്ചും കിളികളേക്കുറിച്ചുമെല്ലാം... അവര്‍ ലില്ലി പൂക്കളേക്കുറിച്ചും, മീങ്കൊത്തി കിളിയേക്കുറിച്ചും പറയും. നിലാവിനേയും, നിറവിനേയും അവര്‍ സ്നേഹിച്ചിരുന്നു. അവര്‍ എഴുന്നേറ്റു പൊയെങ്കില്‍ തിരിച്ചു വിളിക്കരുത് ഈ തടാകത്തിനു കരയിലുള്ള മഞ്ഞു വീണ പുല്‍ത്തകിടുകള്‍ക്കപ്പുറം അവരുടെ ലില്ലിപൂക്കളുണ്ട്. കാത്തരിപ്പിന്റെ നിശബ്ദ സ൦ഗീതം പൊഴിക്കുന്ന ലില്ലിപൂക്കള്‍.
Image

നിശ്ശബ്ദം......

Image
അത് പൂര്‍ണ്ണം എന്നതിലെക്കൊരു പാലം ഇതു. അവളുടെ പുഞ്ചിരിപോലെ അതും അവന്‍െറ തെറിച്ച നോട്ടം പോലെ ഇതും പൂര്‍ണതയെ കാലഹരണപ്പെടുത്തി ഞാനും, എന്‍റെ കവിതയും പാലം പടര്ന്നു. നിങ്ങള്‍ ചെകുത്താന്‍റെ നാട്ടിലേക്കാനോ? പരിചിതമായ ശബ്ദം കാതറുത്തു. കണ്ണുകള്‍ തെറിച്ചോടിനടന്നു. വിറകൊണ്ടു മൂളിയ പാട്ടിലെ വരികള്‍ വെള്ളികള്‍ തീര്‍ത്തു നിശബ്ദമായി. സംഗതികള്‍ പൊയതിനാല്‍ ഒരു സംഗതിയും ഇല്ലാത്തവനെപൊലെ നിസ്സംഗത ഒരൊറ്റ വീഴ്ച്ച. അവളെവിടെ അവന്‍െറ തെറിച്ച നോട്ടമെവിടെ?. കാല്‍വിരല്‍ത്തുമ്പില്‍ പണ്ടാരോകുഴിച്ചിട്ടൊരു പേടി പൊടുന്നനെ മുകളിലോട്ടു പടര്‍ന്നു കയറി . നെഞ്ചു വലിഞ്ഞു മുറുകും മുമ്പേ പരിചിതമായ പ്രേതരൂപകം ബോധപാനം നിറച്ച് ഒരു കവിള്‍ മോന്തി. ഒരു നിമിഷം അതിലൊ ഇതിലൊ അല്ലാത്ത എന്തിലൊതട്ടി. ഉണര്‍ന്നപ്പോള്‍ കണ്ണുകള്‍ പഴയിടത്തു തന്നെ സ്ഥാനം പിടിച്ചിരുന്നു. വിലാസമിലാത്ത പോസ്റ്റുമാനെ പോലെ ഞാനും എന്‍െറ കവിതയും ഒരു വരിക്കിടയില്‍ വാ(വ)ക്കു പൊട്ടി നിശബ്ദം......

കരി- പുരാണം

Image
എന്നെ കൊണ്ട് വെയില്‍ കറുത്തുപൊയെന്നു കരി- പുരാണം. വറുതിയില്‍ വഴുക്കി വീണതു മഴവെളള പാച്ചിലിന്‍റെ നിഴല്‍ക്കൂത്തെന്നു നിഴല്‍ പുരാണം. നീ കറുത്തതു, ഞാന്‍ കറുത്തതു, നമ്മുടെ കുട്ടികള്‍ കറുത്തതു ഷാവാല്‍ നിലാവേറ്റന്നു കറുത്ത മരതകം. ആദിയില്‍ വെള്ളം കറുത്തതെന്നു ആരോടും പറയാത്ത വെളുത്ത രഹസ്യം. 2 വെയില്‍ വഴിമാറിപൊയെന്നു വെളിച്ചം. ഉണ്ട കറുപ്പില്‍ പിറ്റേന്ന് പത്രക്കുറിപ്പില്‍ "വര മാറിപൊയെന്നു ദൈവത്തിന്‍റെ കുമ്പസാരം".

ഇനി നീ വരില്ല....

Image
ഇനി നീ വരില്ല വരില്ലെന്‍റെ കവിള്‍ത്തടം മൂടി നെറുകയില്‍ നിറയെ ചുംബനം നെല്‍കുവാന്‍. ഇനി നീ വരില്ല വരില്ലെന്‍റെ കണ്‍ പീലികള്‍ മൂടി വിരല്‍ത്തുമ്പില്‍ നിറയെ വസന്തം തിരയുവാന്‍. ഒന്നുകൂടെ ഒന്നുകൂടെയാക്കരങ്ങളെന്‍ കവിള്‍ത്തടം നിറയ്ക്കുക നേര്‍ത്തൊരു കടല്‍ കിതപ്പെന്‍റെ ഞരമ്പുകള്‍ കൊത്തിയുടയക്കും മുമ്പേ. ഇനി നീ വരില്ല വന്നലെന്‍ ഹൃദയം തരില്ല തന്നാലെന്‍ കരങ്ങള്‍ തൊടില്ല തൊട്ടാലെന്‍ നിറവിന്‍റെ നിലാവിന്‍റെ പൂക്കള്‍ വിരിയില്ല എങ്കിലും ഒന്നുകൂടെ ഒന്നുകൂടെയാക്കരങ്ങളെന്‍ കവിള്‍ത്തടം മൂടുക ഒരു കുളിര്‍ത്ത മഴപോലെ പതിയെ. കരളു കത്തുന്നു കനവു വറ്റുന്നു എഴുതിയ കവിതകള്‍ പെയ്തു തീരാതെ വിതുമ്പലായി ചേര്‍ത്തു വെയ്ക്കുന്നു. ഇനി നീ വരില്ല വരണമെന്നു പറയില്ല എങ്കിലും ... നിറവിന്‍റെ ഗണിതം നിറച്ചു നമ്മള്‍ പണിതൊരാ പൂന്തോട്ടമെന്നേ- പൊഴിഞ്ഞുപോയ്. ഒരുമിച്ചെഴുതിയ വാക്കും വരികളും കാത്തു നില്‍ക്കാതെ എങ്ങോ മറഞ്ഞുപോയ്. ഈ വിഷവീഞ്ഞിന്‍റെ കോരിത്തരിപ്പുകള്‍ കൂട്ടി മുട്ടുന്ന ചില്ലു പാത്രങ്ങളില്‍ കൂട്ടിവെക്കുന്നു ഞാന്‍ നിശ്ശബ്ദം നിനയ്ക്കായ് വിതുമ്പുമെന്‍ അത്മസംഘര്‍ഷങ്ങളെ.