കരി- പുരാണം


എന്നെ
കൊണ്ട്
വെയില്‍ കറുത്തുപൊയെന്നു
കരി- പുരാണം.

വറുതിയില്‍
വഴുക്കി വീണതു
മഴവെളള പാച്ചിലിന്‍റെ
നിഴല്‍ക്കൂത്തെന്നു
നിഴല്‍ പുരാണം.

നീ കറുത്തതു,
ഞാന്‍ കറുത്തതു,
നമ്മുടെ കുട്ടികള്‍ കറുത്തതു
ഷാവാല്‍ നിലാവേറ്റന്നു
കറുത്ത മരതകം.

ആദിയില്‍
വെള്ളം കറുത്തതെന്നു
ആരോടും പറയാത്ത
വെളുത്ത രഹസ്യം.

2

വെയില്‍
വഴിമാറിപൊയെന്നു
വെളിച്ചം.

ഉണ്ട കറുപ്പില്‍
പിറ്റേന്ന്
പത്രക്കുറിപ്പില്‍

"വര മാറിപൊയെന്നു
ദൈവത്തിന്‍റെ കുമ്പസാരം".

Comments

Unknown said…
This comment has been removed by a blog administrator.

Popular posts from this blog

വിരലടയാളങ്ങള്‍....