ഭാരം......
ഒരിക്കലും
തിരിച്ചുവരാത്ത വഴികള്‍
മുന്നില്‍ നിശ്ശബ്ദമായി കിടന്നു
തിരിഞ്ഞു നോക്കുവാന്‍പോലും കഴിയാതെ.
തിരിഞ്ഞു നോക്കുമ്പോള്‍
പണ്ട്
വിരിഞ്ഞ പൂവുകള്‍,
വഴിനെല്‍കിയ മരങ്ങള്‍
മങ്ങി
ഇരുട്ടിന്റെ കൈകള്‍കൊണ്ടെന്നെ മൂടി.
ഏതൊ ഒരു ശബ്ദ്ം
കാതില്‍ ഇരച്ചു കയറി
എന്നോടു
മുന്നോടു പൊകാനാഞ്ഞു.
ഒരു കണ്ണീര്‍ത്തുള്ളി
ആരുമറിയാതെ
കവിള്‍ തൊട്ടു.
ഇനി
ഒരിക്കലും തിരിച്ചെടുക്കാനാവാതെ
ഓര്‍മ്മകള്‍ മാത്രമായി
അവ വിങ്ങിപൊട്ടി.
Comments