മൗനം...
താഴേക്കു നോക്കുമ്പോള്‍
നിങ്ങള്‍ക്കു കാണാം
കണ്ണും നട്ടു ദൂരേക്കു
ദൂരേക്കു നോക്കി നില്‍ക്കുന്ന ചിലരെ.
അവരുടെ ചുണ്ടില്‍
പുകയുന്ന നിശബ്ദതയുണ്ട്.
ഉള്ളില്‍ തിരമാലകളുളളവര്‍.
നിങ്ങള്‍ക്കവരോടു ചോദിക്കാം
പൂക്കളേക്കുറിച്ചും
കിളികളേക്കുറിച്ചുമെല്ലാം...
അവര്‍ ലില്ലി പൂക്കളേക്കുറിച്ചും,
മീങ്കൊത്തി കിളിയേക്കുറിച്ചും
പറയും.
നിലാവിനേയും,
നിറവിനേയും
അവര്‍ സ്നേഹിച്ചിരുന്നു.
അവര്‍ എഴുന്നേറ്റു പൊയെങ്കില്‍
തിരിച്ചു വിളിക്കരുത്
ഈ തടാകത്തിനു കരയിലുള്ള
മഞ്ഞു വീണ പുല്‍ത്തകിടുകള്‍ക്കപ്പുറം
അവരുടെ ലില്ലിപൂക്കളുണ്ട്.
കാത്തരിപ്പിന്റെ
നിശബ്ദ സ൦ഗീതം പൊഴിക്കുന്ന
ലില്ലിപൂക്കള്‍.
Comments