നിശ്ശബ്ദം......
അത്
പൂര്‍ണ്ണം
എന്നതിലെക്കൊരു പാലം
ഇതു.
അവളുടെ പുഞ്ചിരിപോലെ അതും
അവന്‍െറ തെറിച്ച നോട്ടം പോലെ ഇതും
പൂര്‍ണതയെ കാലഹരണപ്പെടുത്തി ഞാനും,
എന്‍റെ കവിതയും
പാലം പടര്ന്നു.
നിങ്ങള്‍ ചെകുത്താന്‍റെ നാട്ടിലേക്കാനോ?
പരിചിതമായ ശബ്ദം കാതറുത്തു.
കണ്ണുകള്‍ തെറിച്ചോടിനടന്നു.
വിറകൊണ്ടു മൂളിയ പാട്ടിലെ വരികള്‍
വെള്ളികള്‍ തീര്‍ത്തു നിശബ്ദമായി.
സംഗതികള്‍ പൊയതിനാല്‍
ഒരു സംഗതിയും ഇല്ലാത്തവനെപൊലെ
നിസ്സംഗത ഒരൊറ്റ വീഴ്ച്ച.
അവളെവിടെ
അവന്‍െറ തെറിച്ച നോട്ടമെവിടെ?.
കാല്‍വിരല്‍ത്തുമ്പില്‍
പണ്ടാരോകുഴിച്ചിട്ടൊരു പേടി
പൊടുന്നനെ മുകളിലോട്ടു പടര്‍ന്നു കയറി .
നെഞ്ചു വലിഞ്ഞു മുറുകും മുമ്പേ
പരിചിതമായ പ്രേതരൂപകം
ബോധപാനം നിറച്ച്
ഒരു കവിള്‍ മോന്തി.
ഒരു നിമിഷം
അതിലൊ ഇതിലൊ അല്ലാത്ത എന്തിലൊതട്ടി.
ഉണര്‍ന്നപ്പോള്‍ കണ്ണുകള്‍
പഴയിടത്തു തന്നെ സ്ഥാനം പിടിച്ചിരുന്നു.
വിലാസമിലാത്ത
പോസ്റ്റുമാനെ പോലെ
ഞാനും എന്‍െറ കവിതയും
ഒരു വരിക്കിടയില്‍
വാ(വ)ക്കു പൊട്ടി
നിശബ്ദം......
Comments