ഇനി നീ വരില്ല....


ഇനി നീ വരില്ല വരില്ലെന്‍റെ
കവിള്‍ത്തടം മൂടി
നെറുകയില്‍ നിറയെ
ചുംബനം നെല്‍കുവാന്‍.

ഇനി നീ വരില്ല വരില്ലെന്‍റെ
കണ്‍ പീലികള്‍ മൂടി
വിരല്‍ത്തുമ്പില്‍ നിറയെ
വസന്തം തിരയുവാന്‍.

ഒന്നുകൂടെ ഒന്നുകൂടെയാക്കരങ്ങളെന്‍
കവിള്‍ത്തടം നിറയ്ക്കുക
നേര്‍ത്തൊരു കടല്‍ കിതപ്പെന്‍റെ
ഞരമ്പുകള്‍ കൊത്തിയുടയക്കും മുമ്പേ.

ഇനി നീ വരില്ല
വന്നലെന്‍ ഹൃദയം തരില്ല
തന്നാലെന്‍ കരങ്ങള്‍ തൊടില്ല
തൊട്ടാലെന്‍ നിറവിന്‍റെ നിലാവിന്‍റെ
പൂക്കള്‍ വിരിയില്ല
എങ്കിലും
ഒന്നുകൂടെ ഒന്നുകൂടെയാക്കരങ്ങളെന്‍
കവിള്‍ത്തടം മൂടുക
ഒരു കുളിര്‍ത്ത മഴപോലെ
പതിയെ.

കരളു കത്തുന്നു
കനവു വറ്റുന്നു
എഴുതിയ കവിതകള്‍
പെയ്തു തീരാതെ
വിതുമ്പലായി ചേര്‍ത്തു വെയ്ക്കുന്നു.

ഇനി നീ വരില്ല
വരണമെന്നു പറയില്ല
എങ്കിലും ...

നിറവിന്‍റെ ഗണിതം നിറച്ചു നമ്മള്‍
പണിതൊരാ പൂന്തോട്ടമെന്നേ-
പൊഴിഞ്ഞുപോയ്.
ഒരുമിച്ചെഴുതിയ വാക്കും
വരികളും കാത്തു നില്‍ക്കാതെ
എങ്ങോ മറഞ്ഞുപോയ്.

ഈ വിഷവീഞ്ഞിന്‍റെ
കോരിത്തരിപ്പുകള്‍ കൂട്ടി മുട്ടുന്ന
ചില്ലു പാത്രങ്ങളില്‍ കൂട്ടിവെക്കുന്നു ഞാന്‍
നിശ്ശബ്ദം നിനയ്ക്കായ്
വിതുമ്പുമെന്‍ അത്മസംഘര്‍ഷങ്ങളെ.

Comments

കത്തുന്ന കരളിന്റെ വെളിച്ചം കണ്ടും
നുരയും വിഷവീഞ്ഞിന്‍ മദഗന്ധമേറ്റും
നിന്നരികിലണഞ്ഞിടുമൊരു നാള്‍
എന്നാലെന്‍ ചുണ്ടുകള്‍ മുറിച്ചെടുക്കപ്പെട്ടതാണ്

Popular posts from this blog

No continent....