പരേതം.


കുളിര്‍ത്തു
പെയ്യാനുള്ള തുടക്കത്തില്‍
മഴത്തുള്ളികള്‍
ആകാശത്തു തൂങ്ങി കിടന്നു
കറുത്ത ശീല പോലെ.

നിന്നെ പുണരുവാന്‍
കൊതിച്ച വിരലുകള്‍
വികൃതമായ് ആകാശത്തേക്കു
നീണ്ടു കിടന്നു
ഒരു വിലാപ ഗാനം പോലെ.

ആലിലത്തുമ്പിലെ കാറ്റ്
ഒന്നും പറയാതെ തിരിച്ചുപൊയ്.
പൂവിട്ടു പരിമണം
പാടേയകന്നുപോയ്.

നമ്മള്‍
രണ്ടു ധ്രുവങ്ങളില്‍
തൂങ്ങിക്കിടക്കുന്ന
മൗന വിലാപം.
രൂപങ്ങള്‍തന്‍
പ്രണയ സംഗീത പ്രഹേളിക.

സ്വപ്നം പോലും
കൈയ്യൊഴിഞ്ഞ
നിലാവിന്റെ
പിശാച സൗഹൃദം...

ഇനി
നിശ്ശബ്ദമാവേണ്ട
പ്രീത പല്ലവി.

Comments

Popular posts from this blog

വിരലടയാളങ്ങള്‍....